Breaking News

ലഈബ് ഫിഫ 2022 ലോക കപ്പിന്റെ ഭാഗ്യ ചിഹ്നം

അമാനുല്ല വടക്കാങ്ങര

ദോഹ .ലഈബ് ഫിഫ 2022 ഭാഗ്യ ചിഹ്നം . പ്രതിഭയുള്ള കളിക്കാരന്‍ എന്ന അര്‍ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് ഭാഗ്യ ചിഹ്നം ഉരുത്തിരിഞ്ഞത്. അറബ് സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്തി മനുഷ്യരെ ഒന്നിപ്പിക്കുന്ന കാല്‍പന്തുകളിയുടെ ആവേശവും വികാരവുമടയാളപ്പെടുത്തുന്നതാണ് ലഈബ്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തവും അതുല്യവുമായ ഭാഗ്യചിഹ്നം ഓരോ വ്യക്തിയും ഭാഗ്യചിഹ്നം വ്യത്യസ്തമായി കാണുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ നടന്ന ഫൈനല്‍ നറുക്കെറുപ്പ് വേദിയിലാണ് ലഈബ് രംഗപ്രവേശം ചെയ്തത്. ശബ്ദവും വെളിച്ചവും നിയന്ത്രിച്ച മായിക പ്രഭയിലാണ് ലഈബ് രംഗത്തെത്തിയത്. കായിക സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കോര്‍ത്തിണക്കിയ പശ്ചാത്തലവും ധന്യമായ ആശയാവിഷ്‌കാരവും ഭാഗ്യ ചിഹ്നം അനാച്ഛാദന ചടങ്ങ് അവിസ്മരണണീയമാക്കി