Breaking News
നാളെ ദോഹ മെട്രോ റെഡ് ലൈനില്‍ സര്‍വീസുണ്ടാവില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. സിസ്റ്റം നെറ്റ് വര്‍ക്കില്‍ നടക്കുന്ന അപ്‌ഗ്രേഡ് വര്‍ക്കുകളുടെ ഭാഗമായി നാളെ ദോഹ മെട്രോ റെഡ് ലൈനില്‍ സര്‍വീസുണ്ടാവില്ലെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
റാസ് ബു ഫോണ്ടാസിനും ലുസൈല്‍ ക്യുഎന്‍ബിക്കും ഇടയില്‍ ഓരോ 5 മിനിറ്റിലും റീപ്ലേസ്മെന്റ് ബസുകള്‍ സര്‍വീസ് നടത്തും. അല്‍ വക്രയും കത്താറയും ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും
മെട്രോ ലിങ്ക് ബസ്സുകള്‍ സാധാരണ പോലെ സര്‍വീസ് നടത്തും.