- March 31, 2023
- Updated 12:39 pm
പതിനേഴാമത് ഫിഫ ക്ലബ് ലോകകപ്പിന് റയ്യാനിലെ അഹ്‌മദ് ബിന്‍ അലി സ്‌ററ്റേഡിയത്തില്‍ ഇന്ന് പന്തുരുളും
- February 4, 2021
- BREAKING NEWS
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന പതിനേഴാമത് ഫിഫ ക്ലബ് ലോകകപ്പിന് റയ്യാനിലെ അഹ്‌മദ് ബിന്‍ അലി സ്‌ററ്റേഡിയത്തില്‍ ഇന്ന് പന്തുരുളും. കോവിഡ് മഹമാരിയുടെ ഭീഷണി കണക്കിലെടുത്ത് കനത്ത മുന്‍കരുതലുകളും സുരക്ഷക്രമീകരണങ്ങളുമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ കളിക്കാരേയും കാണികളേയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയാണ് മല്‍സരം നടത്തുന്നത്.
ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മല്‍സരങ്ങള്‍ നടക്കുക. ഫേസ് മാസ്‌കിന് പുറമേ ഫേസ് ഷീല്‍ഡും വേണ്ടി വരും. സ്റ്റേഡിയത്തിനകത്ത് ഭക്ഷണസാധങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തും. സംഘാടകരും കളിക്കാരും കളിയാരാധകരുമൊക്കെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോളുകള്‍ക്ക് വിധേയരാകും.
മൊത്തം ശേഷിയുടെ 30 ശതമാനം പേര്‍ക്ക് മാത്രമേ ടിക്കറ്റുകള്‍ നല്‍കുകയുള്ളൂ. മാത്രമല്ല കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കേ ടിക്കറ്റ് ലഭിക്കുകയുള്ളൂ . കളിക്കാര്‍ക്കും കണിശമായ വൈദ്യ പരിശോധനയും പ്രതിരോധ നടപടികളും ഏര്‍പ്പെടുത്തും
ടൈഗേര്‍സും ഉല്‍സാനും തമ്മിലുള്ള ഉദ്ഘാടന മത്സരം അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ന്് തന്നെ 8.30 ന് ഖത്തരി ചാമ്പ്യന്‍മാരായ അല്‍ ദുഹൈലും ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്‌ലിയും തമ്മില്‍ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ മാറ്റുരക്കും
2022 ഫിഫ വേള്‍ഡ് കപ്പ് നടക്കാനിരിക്കുന്ന എഡ്യൂക്കേഷന്‍ സിറ്റി, അഹ്‌മദ് ബിന്‍ അലി, എന്നീ രണ്ട് സ്റ്റേഡിയങ്ങളിലായി 2021 ഫെബ്രുവരി ഇന്നുമുതല്‍ 11 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. മൊത്തം 7 മല്‍സരങ്ങളാണുണ്ടാവുക. ഫൈനല്‍ ഫെബ്രുവരി 11 ന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 9 മണിക്കായിരിക്കും നടക്കുക.
ഇരു സ്‌റ്റേഡിയങ്ങളും കളിയുടെ മൂന്ന് മണിക്കൂര്‍ മുമ്പേ തുറക്കും. മെട്രോ സര്‍വീസ് ലഭ്യമാക്കും. ആവശ്യത്തിന് പാര്‍ക്കിംഗ് സംവിധാനങ്ങളും ഉണ്ട്.
കോവിഡ് ഭീഷണി പൂര്‍ണമായും നീങ്ങിയിട്ടില്ലെങ്കിലും അമീരീ കപ്പ് ഫൈനലോടെ ഖത്തറില്‍ കാല്‍പന്തുകളിയാരവങ്ങള്‍ക്ക് ആവേശമേറിയിരിക്കുകയാണ്. അറബ് ലോകത്ത് ആദ്യമായി ഫിഫ ലോക കപ്പിന്റെ പന്തുരുളാന്‍ കാത്തിരിക്കുന്ന ഖത്തര്‍ ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന് തുടര്‍ച്ചയായി രണ്ടാമതും ആതിഥ്യമരുളുമ്പോള്‍ കായിക രംഗത്തെ തങ്ങളുടെ ആവേശവും സംഘാടകമികവും അടയാളപ്പെടുത്തുന്നതോടൊപ്പം ഫിഫ 2022 നുള്ള പ്രായോഗിക പരിശീലനം കൂടിയാണ് ഖത്തര്‍ സ്വന്തമാക്കുന്നത്.
അപ്രതീക്ഷിതമായ കോവിഡ് രണ്ടാം വരവിന്റെ ഭീഷണിയെ കനത്ത ജാഗ്രതയോടും ആവശ്യമായ മുന്‍കരുതലുകളോടും അതിജീവിക്കാനാകുമെന്നാണ് ഖത്തര്‍ കണക്കുകൂട്ടുന്നത്. സമൂഹം സഹകരിക്കുകയും ഒറ്റക്കെട്ടായി പരിശ്രമിക്കുകയും ചെയ്താല്‍ കോവിഡ് ഭീഷണി അതിജീവിക്കാനാകുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6