
മിസഈദ് വാഹനാപകടത്തില്‍ മരിച്ച റസാഖിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
അമാനുല്ല വടക്കാങ്ങര
ദോഹ. രണ്ടാം പെരുന്നാളിന് മിസഈദിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മരിച്ച പൊന്നാനിക്കടുത്ത് മാറഞ്ചേരി പുറങ്ങ് സ്വദേശി അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദലി മകന്‍ റസാഖിന്റെ മൃതദേഹം ഇന്ന് രാത്രി 10.15 ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റസാഖിന്റെ ഭാര്യാ സഹോദരന്‍ സുധീര്‍ മയ്യിത്തിനെ അനുഗമിക്കുന്നുണ്ട്.
റസാഖിന്റെ മയ്യിത്ത് നാളെ രാവിലെ ജന്മദേശമായ പൊന്നാനിക്കടുത്ത് മാരാമുറ്റം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
വാഹനാപകടത്തില്‍ മരിച്ച കീഴ് പറമ്പ സ്വദേശി മാരാന്‍ കുളങ്ങര ഇയ്യക്കാട്ടില്‍ മഹ് മൂദിന്റെ മകന്‍ എം.കെ. ശമീമിന്റെ മയ്യിത്ത് ഇന്നലെ അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തിരുന്നു.
വുഖൂദ് ജീവനക്കാരനായിരുന്ന ആലപ്പുഴ സ്വദേശി സജിത്തിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടനെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണറിയുന്നത്.

