Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സ്റ്റണ്ട് ഡ്രൈവിംഗ് നടത്തിയതിന് ഡ്രൈവര്‍ കസ്റ്റഡിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: സ്റ്റണ്ട് ഡ്രൈവിംഗ് നടത്തിയതിന് ഡ്രൈവര്‍ കസ്റ്റഡിയില്‍. ഖത്തറിലെ ഒരു തെരുവിലൂടെ ലാന്റ് ക്രൂസര്‍ രണ്ട് ചക്രങ്ങളില്‍ ഓടിക്കുന്ന” വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

വാഹനം പിടിച്ചെടുത്തതായും നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ട്രാഫിക് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു.

വാഹനമോടിക്കുന്നവരുടേയും പൊതുജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോടാഹ്വാനം ചെയ്തു.

Related Articles

Back to top button