Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പേള്‍ ഖത്തറില്‍ 2016 മുതല്‍ 90 ദശലക്ഷം വാഹനങ്ങളെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രഥമ കൃത്രിമ ദ്വീപായ പേള്‍ ഖത്തറില്‍ 2016 മുതല്‍ ഇതുവരെ 90 ദശലക്ഷം വാഹനങ്ങളെത്തിയതായി പേള്‍ ജിവാന്‍ ദ്വീപുകളുടെ മുഖ്യ ഡവലപര്‍മാരായ യുനൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി അറിയിച്ചു.

ഇതുവരെ ശേഖരിച്ച ട്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കി 2022 ല്‍ മാത്രം 19 ദശലക്ഷം വാഹനങ്ങള്‍ പേള്‍ ഖത്തറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ട്രാഫിക് ഡാറ്റ കാണിക്കുന്നത് 2022 ജനുവരി മുതല്‍ മെയ് വരെ മാത്രം, പേള്‍ ഐലന്‍ഡിലേക്ക് 8 ദശലക്ഷം വാഹനങ്ങളെത്തിയെന്നാണ് .ഫിഫ 2022 ലോകകപ്പ് ഖത്തറിനായി ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ ദോഹയിലെത്തുമ്പോള്‍ പേള്‍ ഖത്തറിലേക്കുള്ള ഒഴുക്കും ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button