Breaking News

ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി താഴേക്ക് തന്നെ, രാജ്യത്ത് നിലവില്‍ 1868 രോഗികള്‍ മാത്രം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി താഴേക്ക് തന്നെ, രാജ്യത്ത് നിലവില്‍ 1868 രോഗികള്‍ മാത്രം .തുടര്‍ച്ചയായി അഞ്ചാമത് ആഴ്ചയാണ് ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി കുറയുന്നത്. കമ്മ്യൂണിറ്റി കേസുകളിലും യാത്രക്കാര്‍ക്കിടയിലെ കേസുകളിലും കുറവുണ്ടെന്നത് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് .

ഒക്ടോബര്‍ 24 മുതല്‍ ഒക്ടോബര്‍ 30 ആഴ്ചയിലെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് കോവിഡ് ശരാശരി 412 കമ്മ്യൂണിറ്റി കേസുകളും 34 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 446 ആയി കുറഞ്ഞിട്ടുണ്ട്.
ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 23 ആഴ്ചയിലെ പ്രതിദിന ശരാശരി 452 കമ്മ്യൂണിറ്റി കേസുകളും 38 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 490 ആയിരുന്നു.

രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍ 1967 ആയിരുന്നത് ഈ ആ ആഴ്ചയില്‍ 1868 ആയി കുറഞ്ഞുവെന്നതും ആശ്വാസകരമാണ് .

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തില്ല. ഖത്തറില്‍ ഇതുവരെ 684 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.