Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 480 പേര്‍ക്ക് രോഗമുക്തി, 469 പേര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. തുടര്‍ച്ചയായി ആറാം ദിവസവും ഖത്തറില്‍ രോഗികളേക്കാളും കൂടുതല്‍ രോഗമുക്തര്‍ എന്നത് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 9675 പരിശോധനകളില്‍ 38 യാത്രക്കാര്‍ക്കം 469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 480 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9673 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 677 ആയി. 9 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 102 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button