Breaking News

ഖത്തര്‍ ലോക കപ്പില്‍ അട്ടിമറികള്‍ തുടരുന്നു , സ്‌പെയിനിനെ തോല്‍പ്പിച്ച് ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍

റഷാദ് മുബാറക്

ദോഹ. ഖത്തര്‍ ലോക കപ്പില്‍ അട്ടിമറികള്‍ തുടരുന്നു , ഗ്രൂപ്പ് ഇയില്‍ സ്‌പെയിനിനെ തോല്‍പ്പിച്ച് ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ഖലീഫ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനിനെ തോല്‍പ്പിച്ചത്.

ഫിഫ 2022 ചരിത്രം രചിക്കുമ്പോള്‍ ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകളുടെ വമ്പിച്ച മുന്നേറ്റവും അട്ടിമറി വിജയവുമാണ് കാണുന്നത്.
ജപ്പാന്റെ വിജയം ഏഷ്യയുടെ വിജയമായാണ് പല കളിയാരാധകരും കണക്കാക്കുന്നത്.

ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാാരായ ബെല്‍ജിയം ടീം നിരാശരായി മടങ്ങിയതും കോസ്റ്ററിക്കയോട് പൊരുതി ജയിച്ചെങ്കിലും ജര്‍മ്മനി പുറത്തായതും ഇന്നലത്തെ പ്രധാന സംഭവവികാസങ്ങളായിരുന്നു.