Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലയണല്‍ മെസ്സി ലോകകപ്പില്‍ നിന്നും വിരമിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ താരമായ ലയണല്‍ മെസ്സി ലോകകപ്പില്‍ നിന്നും വിരമിക്കുന്നു . ഡിസംബര്‍ 18 ന് ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ 2022 ഫൈനല്‍ തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ക്രോയേഷ്യയുമായി നടന്ന സേമി ഫൈനല്‍ വിജയത്തിന് ശേഷം ഇന്നലെ ഒരു അര്‍ജന്റീനന്‍ മാധ്യമത്തോട് മെസ്സി പറഞ്ഞു.

ലോകകപ്പിന്റെ ഫൈനല്‍ മല്‍സരത്തോടെ കളിയവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കപ്പുയര്‍ത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഗതമായ നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിന്റെ തുടക്കത്തില്‍ സൗദിയോട് തോറ്റത് ഗ്രൂപ്പിന്റെ വീര്യവും കരുത്തും പുറത്തെടുക്കാന്‍ സഹായിച്ചതായി മെസ്സി പറഞ്ഞു.

Related Articles

Back to top button