ദിവാ കെ എസ് എല്‍ – സീസണ്‍ 2 ലോഗോ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ഖത്തറിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായമായ ദിവാ കാസര്‍കോട് സംഘടിപ്പിക്കുന്ന കാസര്‍കോട് സോക്കര്‍ ലീഗ് സീസണ്‍ രണ്ടിന്റെ ലോഗോ പ്രകാശനം ദോഹ ഒറിക്സ് വില്ലേജ് ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണ ശബളമായ പരിപാടിയില്‍ അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ അബ്ദുല്‍ റഹിമാന്‍ സുബൈര്‍ കോട്ടിക്കുളം ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാനും ദിവാ വൈസ് പ്രസിഡന്റുമായ നിസ്താര്‍ പട്ടേലിന് നല്‍കി നിര്‍വ്വഹിച്ചു.
ഖത്തറിലുള്ള കാസര്‍കോട് ജില്ലാക്കാരെ ഉള്‍പ്പെടുത്തി, ഐ പി എല്‍ മാതൃകയില്‍ കളിക്കാരെ രജിസ്റ്റര്‍ ചെയ്തു ഫ്രാന്‍ഞ്ചൈസികള്‍ ലേലം വിളിച്ചു ടീം തയ്യാറാക്കി ടൂര്‍ണമെന്റ് കളിക്കുന്ന രീതിയാണ് കെ എസ എല്‍ (കാസര്‍കോട് സോക്കര്‍ ലീഗ്) കാസര്‍കോട് സോക്കര്‍ ലീഗ് സീസണ്‍ രണ്ട് എന്ന പേരില്‍ ദിവാ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഒന്നാം ഭാഗം കോവിഡിനു മുന്‍പ് 2019 ലാണ് നടത്തിയത്. രണ്ടാം ഭാഗം ജനുവരി 26 – 27 തീയതികളില്‍ മിസഈദ് എം.ഐ.സി ഗ്രൗണ്ടില്‍ അരങ്ങേറും.
ലോഗോ പ്രകാശനത്തിന് ശേഷം എട്ടു ഫ്രാന്‍ഞ്ചൈസി ടീമുകളെ ഉള്‍പ്പെടുത്തിയുള്ള കളിക്കാരുടെ ലേലവും നടന്നു.
ഫ്രാഞ്ചൈസി ടീമുകള്‍ ബറ്റാലിയന്‍, ഫസല്‍സ്, ഡെല്‍വാന്‍, റാസ്‌ടെക്, ഒറിക്‌സ്, വാള്‍ ടെക് ഫോട്ടോ ഗള്‍ഫ്, ഡി ഗ്രില്‍ എന്നിവരാണ്. ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷജീം കോട്ടച്ചേരി സ്വാഗതമാശംസിച്ചു, ഹഫീസുല്ല കെ വി ആമുഖ ഭാഷണം നിര്‍വ്വഹിച്ചു , അബ്ബാസ് കുടക്, നിസ്താര്‍ പട്ടേല്‍ സുബൈര്‍, റിസ്വാന്‍, ജംഷീദ്, ഷമീര്‍ അലി, റിസ്വാന്‍ പള്ളം, ആസാദ്, അഫ്‌സല്‍ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു
കളിക്കാരുടെ ലേലം ജഷ്മീര്‍ കാസകോഡ് നിര്‍വ്വഹിച്ചു. ദിവ കാസര്‍കോട് ജനറല്‍ സെക്രട്ടറി ഷംസീര്‍ നന്ദി പ്രകാശിപ്പിച്ചു