ഉണ്ണികുളം പഞ്ചായത്ത് ഖത്തര്‍ കെ എം സി സിക്ക് പുതിയ ഭാരവാഹികള്‍
ദോഹ:ഖത്തര്‍ കെ.എം.സി.സി ഉണ്ണികുളം പഞ്ചായത്ത് 2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിനിലവില്‍ വന്നു.
സുബൈര്‍ ആതിരക്കുഴിയില് (പ്രസിഡന്റ്), ജുനൈദ് പൂനൂര് (ജനറല്‍ സെക്രട്ടറി), സാലിം എംഎം പറമ്പ്(ട്രഷറര്‍) എന്നിവരെ പ്രധാന ഭാരവാഹികളായി കഴിഞ്ഞ ദിവസം ചേര്‍ന്ന സമ്പൂര്‍ണ്ണ ജനറല്‍ ബോഡി തിരഞ്ഞെടുത്തു.
സഹഭാരവാഹികളായി നൗഷാദ് അത്തിക്കോട്, മുഹമ്മദ് അലി ശിഹാബ്, മുജീബ് ഈന്തട്ട്, സി.പി.ഷംസീര്‍ പൂനൂര് (വൈസ് പ്രെസിഡന്റുമാര്‍), മുബഷിര്‍ , ജുനൈദ് വള്ളിയോത്ത്, മര്‍ജന്‍ പി. കെ ചോയിമഠം,അര്‍ഷാദ് വികെ (ജോയിന്റ് സെക്രെട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
ഷബീര്‍ ശംറാസ് ,ഷഫീഖ് ശംറാസ് , സിദ്ധീഖ് എം ന് ,അബ്ദുല്‍ സമദ് , സൈനുദ്ധീന്‍ നിസാമി ,അജ്മല്‍ ബക്കര്‍ എന്നിവരെ ഉപദേശക സമിതി അംഗങ്ങള്‍ ആയിരിക്കും. ശഫീഖ് ശംറാസിന്റെ അധ്യക്ഷതയില്‍ ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് എം.എന്‍ സിദ്ദിഖ് സംഗമം ഉദ്ഘാടനം ചെയ്തു.
അജ്മല്‍ ബക്കര്‍, ശഫീഖ് സമദ്, നവാബ് അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. നവാബ് അബ്ദുല്‍ അസീസ്, മുസ്തഫ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.