ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ കിളിമഞ്ചാരോ കീഴടക്കിയ പ്രായം കുറഞ്ഞ ഖത്തര്‍ പൗരനായി 14 കാരനായ യൂസഫ് അല്‍ കുവാരി
അമാനുല്ല വടക്കാങ്ങര
ദോഹ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ കിളിമഞ്ചാരോ പര്‍വതത്തില്‍ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഖത്തര്‍ പൗരനായി ഖത്തര്‍ ഫൗണ്ടേഷനിലെ ഖത്തര്‍ അക്കാദമി – അല്‍ വക്ര വിദ്യാര്‍ത്ഥി 14 കാരനായ യൂസഫ് അല്‍ കുവാരി മാറി
ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതത്തിലേക്കുള്ള ഒരു പര്‍വതാരോഹണ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ക്യുഎഫ് സ്കൂളുകളിലെ പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ സ്കൂളുകളില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ഭാഗമായിരുന്നു അല്‍ കുവാരി.
ഭാവിയിലെ ജീവിത വെല്ലുവിളികളെ അതിജീവിക്കാനുള്ള അവരുടെ സ്വഭാവം, വ്യക്തിത്വം, തയ്യാറെടുപ്പ് എന്നിവയെ രൂപപ്പെടുത്തുന്ന ഒരു കൂട്ടം കഴിവുകള്‍ വികസിപ്പിക്കാന്‍ അല്‍ കുവാരിയെയും മറ്റുള്ളവരെയും അനുഭവം അനുവദിച്ചു.
2022ല്‍ കിളിമഞ്ചാരോ മൗണ്ട് കിളിമഞ്ചാരോ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി റെക്കോര്‍ഡ് ചെയ്യപ്പെട്ട 15 വയസ്സുള്ള ക്യുഎഫ് വിദ്യാര്‍ത്ഥിയുടെ റിക്കോര്‍ഡ് തിരുത്തിയാണ് അല്‍ കുവാരി ചരിത്രം രചിച്ചത്.
ഈ വര്‍ഷത്തെ ‘കില്ലി ചലഞ്ച്’ ക്യുഎഫ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിയില്‍ പഠിക്കുന്നതിനേക്കാള്‍ വ്യത്യസ്തമായ ഒരു ജീവിതാനുഭവം വാഗ്ദാനം ചെയ്തു. ദോഹയില്‍ നിന്ന് കിളിമഞ്ചാരോ പര്‍വതത്തിലേക്കുള്ള യാത്ര നയിച്ചത് ഖത്തര്‍ അക്കാദമി അല്‍ വക്ര അധ്യാപകനായ അബ്ദുറഹ്മാന് ഹന്ദൂലെയാണ്.