ജൂബിലന്റ് തമിഴ്‌നാട് ഗ്‌ളോബല്‍ എക്‌സ്‌പോയില്‍ ഐബിപിസി പങ്കെടുക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫെബ്രുവരി 1,2, 3 തിയ്യതികളില്‍ കോയമ്പത്തൂര്‍ കൊഡീസിയ ട്രേഡ് ഫെയര്‍ കോംപ്‌ളക്‌സില്‍ നടക്കുന്ന ജൂബിലന്റ് തമിഴ്‌നാട് ഗ്‌ളോബല്‍ എക്‌സ്‌പോയില്‍ ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പങ്കെടുക്കും. എക്‌സ്‌പോയുടെ ഭാഗമായ നോളജ് ഷെയറിംഗ് സെഷനില്‍ ഐബിപിസി പ്രതിനിധി സംസാരിക്കും.
തമിഴ് നാടില്‍ നിന്നുള്ള നിരവധി ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ബിസിനസ് നെറ്റ് വര്‍ക്കും വിവരം പങ്കുവെക്കലും പ്രോല്‍സാഹിപ്പിക്കുന്നതാണ് ജൂബിലന്റ് തമിഴ്‌നാട് ഗ്‌ളോബല്‍ എക്‌സ്‌പോ .എക്‌സ്‌പോയുടെ പ്രചരണാര്‍ഥം ദോഹയിലെത്തിയ സംഘത്തിന് ഐബിപിസി ആതിഥ്യമരുളിയിരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 350 ല്‍ അധികം സ്റ്റാളുകളും 75 സ്പീക്കര്‍മാരും അന്‍പതിലധികവും വിവരം പങ്കുവെക്കുന്ന സെഷനുകളും വര്‍ക് ഷോപ്പുകളുമുണ്ടാകും. പതിനയ്യായിരത്തിലധികം സന്ദര്‍ശകരെയാണ് പ്രദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നത്.