Uncategorized

സഫാരി ഷോപ് ആന്‍ഡ് ഷൈന്‍- വിന്‍ 6 കെജി ഗോള്‍ഡ് പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

Details

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷന്‍ വിന്‍ 6 കെജി ഗോള്‍ഡ് പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പ് ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടന്നു. 17 ജനുവരി 2024 ന് നടന്ന നറുക്കെടുപ്പില്‍ ഖത്തര്‍ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനും, സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഈ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ എം എ. ആന്‍ മാര്‍ഗരീറ്റ സൊര്‍ണോസ 250 ഗ്രാം സ്വര്‍ണവും രണ്ടാം സമ്മാന വിജയികളായ മനോജ് ബികെ, രാജേഷ് കുമാര്‍ രാധാകൃഷ്ണന്‍, മുഹമ്മദ് സക്കരിയ എന്നിവര്‍ക്ക് യഥാ ക്രമം 150 ഗ്രാം സ്വര്‍ണം വീതവും മൂന്നാം സമ്മാന വിജയികളായ ബിലാല്‍ ആലിക്കല്‍ , മുഹമ്മദ് കുഞ്ഞി , ജാബിര്‍ മീത്താല്‍ ജാബിര്‍ എന്നിവര്‍ക്ക് യഥാക്രമം 100 ഗ്രാം സ്വര്‍ണം വീതവും സമ്മാനമായി ലഭിക്കും.

2024 ഏപ്രില്‍ 20 ന് അവസാനിക്കുന്ന ഷോപ്പ് ആന്റ് ഷൈന്‍ മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ- റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും 1 കിലോ സ്വര്‍ണം 7 വിജയികള്‍ക്കാണ് നല്‍കുന്നത്. ഈ പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് 2024 മാര്‍ച്ച് 3 ന് ഇന്‍ഡസ്ട്രിയല്‍ ഏരിയ, സ്ട്രീറ്റ് 16 ലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടക്കും.

Related Articles

Back to top button
error: Content is protected !!