Uncategorized
തടി പാത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഖത്തര്‍ കസ്റ്റംസ് പിടികൂടി
ദോഹ: തടി പാത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഖത്തര്‍ കസ്റ്റംസ് പിടികൂടി. ഖത്തറിലേക്ക് മയക്കുമരുന്ന് ഹാഷിഷ് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ കസ്റ്റംസ് ആണ് പരാജയപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച വീഡിയോയില്‍, തടി പാത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച ആകെ 12.90 കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു.