Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മൂന്ന് മാസത്തേക്ക് മത്സ്യബന്ധന ശ്രമങ്ങള്‍ കുറയ്ക്കാന്‍ നോട്ടീസ് നല്‍കി മുനിസിപ്പാലിറ്റി മന്ത്രാലയം


അമാനുല്ല വടക്കാങ്ങര

ദോഹ ഖത്തര്‍ കടലില്‍ മത്സ്യങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം മത്സ്യത്തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തേക്ക് മത്സ്യബന്ധന ശ്രമങ്ങള്‍ കുറയ്ക്കാന്‍ നോട്ടീസ് നല്‍കി.

മത്സ്യത്തൊഴിലാളികള്‍, മത്സ്യബന്ധന യാനങ്ങളുടെയും ബോട്ടുകളുടെയും ഉടമകള്‍, കടലില്‍ പോകുന്നവര്‍ എന്നിവര്‍ക്ക് മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് ഈ നിര്‍ണായക അറിയിപ്പ് നല്‍കി.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ മത്സ്യങ്ങളുടെ പ്രജനന സീസണ്‍ പരിഗണിച്ച് മത്സ്യബന്ധന ശ്രമങ്ങള്‍ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പരിപാടി നടപ്പിലാക്കുന്നതില്‍ സഹകരിക്കണമെന്ന് അറിയിപ്പ് ആവശ്യപ്പെടുന്നു.

ഖത്തറിലെ മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിന് ഈ സംരംഭം നിര്‍ണായകമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button