Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഡോം ഖത്തര്‍ വനിതാ വേദിക്ക് പുതിയ നേതൃത്വം

ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന് 2024 – 2026 വര്‍ഷത്തേക്കുള്ള വനിതാ വേദി നിലവില്‍വന്നു. വനിതാ വേദി ചെയര്‍പേഴ്‌സണ്‍ പ്രീതി ശ്രീധരന്‍ , ജനറല്‍ സെക്രട്ടറി ഷംല ജഹ്ഫര്‍ , ട്രഷറര്‍ റസിയ ഉസ്മാന്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ജുനൈബ സൂരജ് കല്‍പകഞ്ചേരി , റൂഫ്സ ഷമീര്‍ തിരുരങ്ങാടി , മൈമൂന സൈന്‍ തങ്ങള്‍ എടരിക്കോട് എന്നിവരെയും സെക്രട്ടറിമാരായി മുഹ്‌സിന സമീല്‍ ആനക്കയം, വൃന്ദ കെ നായര്‍ വാഴയൂര്‍ , റിന്‍ഷ മുഹമ്മദ് മാറാക്കര എന്നിവരെയും യോഗം തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആയി ഫാസില മഷ്ഹൂദ് വാഴയൂര്‍, നുസൈബ പി തെന്നല, ശ്രീഷ കേശവ് ദാസ് തിരുവാലി, ഷബ്ന ഫാത്തിമ മേലാറ്റൂര്‍, ഫസീല ഉലങ്ങാടന്‍ കൂട്ടിലങ്ങാടി, സലീന കൂലത്ത് തിരൂരങ്ങാടി, ഫൈസ സുലൈമാന്‍ മാറാക്കര, ജൂന എടവണ്ണ എന്നിവരെയും തിരഞ്ഞെടുത്തു.

Related Articles

Back to top button