Local News
ശ്രീകൃഷ്ണാ കോളേജ് ഗുരുവായൂര്‍ അലുമിനി ഇഫ്താര്‍ സംഗമം
ദോഹ:ശ്രീകൃഷ്ണാ കോളേജ് ഗുരുവായൂരിന്റെ ഖത്തര്‍ ചാപ്റ്റര്‍, കുടുംബാഗങ്ങള്‍ക്കായി ഈദ് സംഗമം നടത്തി.
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ ഉപദേശക സമിതി അംഗങ്ങളായ പി.എന്‍.ബാബുരാജ്, പ്രമോദ്,ലതീഷ് എന്നിവര്‍ സന്നിഹിതരായി.
പ്രസിഡണ്ട് അഡ്വ: ജാഫര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. റമദാന്റെ ചൈതന്യം ഉള്‍കൊണ്ട്,റമദാനിലും,റമദാനിനു ശേഷവും ഒരു വിശ്വാസിയുടെ ജീവിത രീതി എങ്ങിനെ ആയിരക്കണമെന്നതിനെ കുറിച്ച് അശറഫ് ഉസ്മാന്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ സൂചിപ്പിച്ചു.
സെക്രട്ടറി ബുഷ് മോന്‍ സ്വാഗതവും വി.കെ.അബൂബക്കര്‍ നന്ദിയും പറഞ്ഞു.