Breaking News

2024 ന്റെ മൂന്നാം പാദത്തില്‍ ഖത്തറിലേക്കുള്ള അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ 26% വര്‍ധനയെന്ന് ഖത്തര്‍ ടൂറിസം

ദോഹ: 2024 ന്റെ മൂന്നാം പാദത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഖത്തറിലേക്കുള്ള അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ 26% വര്‍ധനയെന്ന് ഖത്തര്‍ ടൂറിസം. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ മൂന്നാം പാദത്തില്‍ മൊത്തം എത്തിയവരില്‍ 43% ആണ്. മറ്റ് അറബ് രാജ്യങ്ങളുടെ വിഹിതം 7% ആണെന്നും ഖത്തര്‍ ടൂറിസം കണക്കുകള്‍ സൂചിപ്പിക്കുന്നു.

മൂന്നാം പാദത്തില്‍ ഖത്തറിലേക്കുള്ള അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ 26% വര്‍ധനയുണ്ടായി.

യൂറോപ്പില്‍ നിന്നുള്ള വരവ് മൊത്തം സന്ദര്‍ശകരുടെ എണ്ണത്തിന്റെ 22% ആണ്, 6% അമേരിക്കയില്‍ നിന്നും, 20% ഏഷ്യയില്‍ നിന്നും ഓഷ്യാനിയയില്‍ നിന്നും, ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും 2% എന്നിങ്ങനെയാണ് കണക്ക്

Related Articles

Back to top button
error: Content is protected !!