Local News

കെ ബി എഫ് ബിസിനസ്സ് കണക്ട് 2024 ഏപ്രില്‍ മുപ്പത് മെയ് 1 തിയ്യതികളില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളാ ബിസിനസ്സ് ഫോറം, ഖത്തറിലെയും ഇന്ത്യയിലെയും നിക്ഷേപ അവസ്സരങ്ങളെ പറ്റി അറിയുവാനായി, സംഘടിപ്പിക്കുന്ന പാന്‍ ഇന്ത്യ സമ്മേളനം കെ ബി എഫ് ബിസിനസ്സ് കണക്ട് 2024 ഏപ്രില്‍ മുപ്പത് മെയ് 1 തിയ്യതികളില്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കും. സമ്മേളന ത്തിന്റെ ലോഗോ പ്രകാശനം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസ്സഡര്‍ വിപുല്‍ നിര്‍വഹിച്ചു. കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള അപെക്‌സ് ബോഡി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അസോസിയേറ്റഡ് സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ പങ്കു വെച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍ സ്വാഗതവും, ഷഹീന്‍ എം പി നന്ദിയും പറഞ്ഞു.