ഭാരത് ടേസ്റ്റ് റസ്റ്റോറന്റ് ഉദ്ഘാടനം നാളെ
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ന്യൂ തുമാമയില്‍ ഭാരത് ടേസ്റ്റ് റസ്റ്റോറന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നാളെ വൈകീട്ട് അഞ്ചു മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ന്യൂ തുമാമയില്‍ അമേരിക്കന്‍ അക്കാദമി സ്‌കൂളിന്റെ എതിര്‍ വശത്ത് പ്രവര്‍ത്തിക്കുന്ന ഭാരത് ടേസ്റ്റ് റസ്റ്റോറന്റില്‍ അറബിക്ക്, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ തുടങ്ങിയ ഭക്ഷണ വിഭവങ്ങള്‍ ലഭിക്കുന്നതാണ്. കുഞ്ഞിക്കോഴി കൊണ്ടുള്ള ദം ബിരിയാണി ഭാരത് ടേസ്റ്റ് റസ്റ്റോറന്റിന്റെ പ്രത്യേക വിഭവമാണ്.
വിശാലമായ പാര്‍ട്ടി ഹാള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികളും കൂട്ടായ്മകളും സംഘടിപ്പിക്കാനുള്ള ചെറിയ ഹാള്‍, മുകളിലും താഴെയുമായി രണ്ട് ഡൈനിംഗ് ഹാളുകള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ ഭാരത് ടേസ്റ്റ് റസ്റ്റോറന്റിന്റെ സവിശേഷതയാണ്.
ഭാരത് ടേസ്റ്റ് റസ്റ്റോറന്റ് മാനേജ്‌മെന്റിന് കീഴിലുള്ള സലോമി കമ്പ്യൂട്ടറിന്റെ ഉദ്ഘാടനവും നാളെ നടക്കുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ എം ഡി ഖാലിദ് സി വി, ഡയറക്ടര്‍മാരായ വിജയ മോഹന്‍, അനില്‍ കുമാര്‍ ഷെഫ് സോജേഷ് അനില്‍ എന്നിവര്‍ പങ്കെടുത്തു.