Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നമ്മുടെ അടുക്കളത്തോട്ടം ദോഹ ക്വിസ് മത്സരം സംഘടിപ്പിച്ചു

ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.ബിര്‍ള പബ്‌ളിക് സ്‌കൂളില്‍ വച്ച് നടത്തിയ പരിപാടി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ഉത്ഘാടനം ചെയ്തു.

ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ. പി. അബ്ദുല്‍ റഹ്‌മാന്‍, റേഡിയോ പാര്‍ട്ണര്‍ റേഡിയോ മലയാളം പ്രതിനിധി നൗഫല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ക്വിസ് മാസ്റ്റര്‍ ശരത് ലാല്‍ മൂന്നു റൗണ്ടുകള്‍ ആയിട്ടാണ് മത്സരം നടത്തിയത്. അതില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഷരിക അടിക ( ബിര്‍ള പബ്ലിക് സ്‌കൂള്‍ )ഒന്നാം സ്ഥാനം, അദീപ് യാകോബ് ( എം ഇ സ് ഐ എസ് ) ( രണ്ടാം സ്ഥാനം ) ആരിസ് മസൂദ് ( എം ഇ സ് )മൂന്നാം സ്ഥാനം ), അഹാന്‍ അഭിജിത്(എം ഇ സ് ) ,ഇമാദ് (
ഡി പി സ് ),നിത്യ കുല്‍ക്കര്‍ണി( രാജഗിരി പബ്ലിക് സ്‌കൂള്‍ ) ,( പ്രോത്സാഹ സമ്മാനം )എന്നിവര്‍ വിജയികളായി.

നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതവും സെക്രട്ടറി ബെന്നി തോമസ് നന്ദിയും പറഞ്ഞു. നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ സ്ഥാപക അംഗങ്ങള്‍ ആയ അംബര പവിത്രനും മീന ഫിലിപ്പും ചേര്‍ന്ന് സമ്മാന ദാനം നിര്‍വഹിച്ചു.

Related Articles

Back to top button