Breaking News

സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ ഗതാഗത നിയന്ത്രണം

ദോഹ: സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അല്‍ റയ്യാന്‍ പാലസ് ഇന്റര്‍ചേഞ്ചിലെ ടണല്‍ വടക്കോട്ട് താല്‍ക്കാലികമായി സെപ്റ്റംബര്‍ 13, 14 തീയതികളില്‍ പുലര്‍ച്ചെ 2 മുതല്‍ രാവിലെ 7 വരെ അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍അറിയിച്ചു.

ഈ അടച്ചുപൂട്ടല്‍, എച്ച്‌ഐഎയില്‍ നിന്ന് അല്‍ ഗരാഫയിലേക്കുള്ള ഗതാഗതത്തെ ബാധിക്കും.

അടച്ചുപൂട്ടല്‍ സമയത്ത്, റോഡ് ഉപയോക്താക്കള്‍ ഇതര റോഡുകള്‍ ഉപയോഗിക്കണം.

Related Articles

Back to top button
error: Content is protected !!