സുപ്രധാന കണ്ടെത്തെലുകളും നിരീക്ഷണങ്ങളുമായി സീക് വൃക്ക രോഗ പ്രതിരോധ പദ്ധതി അവതരണം
ദോഹ. ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ ഹെല്‍ത്ത് വിങ് റിയാദ മെഡിക്കല്‍ സെന്ററിന്റ സഹകരണ ത്തോടെ വൃക്ക രോഗ ലക്ഷണമുള്ളവരെയും കൂടുതല്‍ സാധ്യതയുള്ളവരെയും നേരത്തെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്ത സീക് പദ്ധതിയുടെ റിപ്പോര്‍ട്ടവതരണം തുമാമയിലെ കെ.എം.സി.സി ഹാളില്‍ നടന്നു.
3000 ല്‍ പരം ആളുകളെ ഉള്‍പ്പെടുത്തി 2023 സെപ്റ്റംബറില്‍ തുടങ്ങിയ പദ്ധതിയുടെ ഏഴ് ഘട്ടങ്ങളും, പദ്ധതി എങ്ങിനെ നടപ്പിലാക്കി എന്നും, കണ്ടെത്തിയ രോഗികളുടെ തുടര്‍ ഫോളോ അപ് സംവിധാനം എങ്ങിനെ എന്നും സീക് ചീഫ് കോര്‍ഡിനേറ്റര്‍ നിസാര്‍ ചെറുവത്ത് വിശദീകരിച്ചു.
കണ്ടെത്തിയ രോഗികളുടെ കണക്കും ഇവരെ ഇതിലേക്ക് നയിച്ച കാരണങ്ങളും പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും ഹമദ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റും ഖത്തര്‍ കെ.എം.സി.സി സ്റ്റേറ്റ് ഹെല്‍ത്ത് വിങ് ചെയര്‍മാനുമായ ഡോ.. ഷഫീഖ് താപ്പിയും സീക് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. നവാസും ചേര്‍ന്ന് വിശദീകരിച്ചു.
പ്രാഥമിക ചോദ്യാവലി വഴി 3060 ആളുകളെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു, അതില്‍ നിന്നും കൂടുതല്‍ സാധ്യതയുള്ള 1120 ആളുകളെ കണ്ടെത്തി,ഇവരെ ഫേസ് ടു ഫേസ് കണ്സല്ട്ടേഷന് നടത്തി 323 ആളുകളെ തിരഞ്ഞെടുത്ത് വിവിധ ടെസ്റ്റുകള്‍ക്ക് വിധേയമാക്കി, അതില്‍ നിന്നും കണ്ടെത്തിയ രോഗികളുടെ കണക്ക്.
1.CKD അഥവാ നേരിയതോ കൂടുതലോ ആയ വൃക്ക രോഗികള്‍-72
2.അനിയന്ത്രിത പ്രഷറും പ്രമേഹവും ഉള്ളവര്‍- 92
3.എമര്‍ജന്‍സി കേസുകള്‍ 8
വൃക്ക രോഗ സാധ്യതയുള്ളവര്‍-159.
കണ്ടെത്തിയ എല്ലാവര്ക്കും ഖത്തര്‍ ആരോഗ്യ സംവിധാനത്തില്‍ ചികിത്സ ഉറപ്പാക്കി, ശേഷം ഇവരെ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഫോളോ അപ്പ് ചെയ്ത് ഇവര്‍ ചികിത്സ എടുക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ കെ.എം.സി.സി മണ്ഡലം പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി.
ഈ രോഗികളെ വൃക്ക രോഗത്തിലേക്ക് നയിച്ച കാരണങ്ങളും ഘടകങ്ങളും.
1.വൃക്ക രോഗത്തിന്റെ ഏറ്റവും പ്രധാന കാരണം അനിയന്ത്രിത പ്രഷറും പ്രമേഹവും ആണ്.
2.അവധിക്ക് പോവുമ്പോള്‍ മാത്രം ചികിത്സ തേടുകയും നാട്ടില്‍ നിന്ന് മരുന്ന് കൊണ്ട് വന്ന് കഴിക്കുകയും ചെയ്യുന്ന തെറ്റായ ശീലം.
3.വിവിധ മാര്‍ക്കെറ്റുകള്‍, കഫ്റ്റീരിയ, സൂപ്പര്‍മാര്‍ക്കറ്റുകള്‍, വീട്ടു ഡ്രൈവര്‍മാര്‍ തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതല്‍ വൃക്ക രോഗങ്ങള്‍ കാണുന്നു.
4 നിര്‍ജലീകരണം പ്രവാസികളില്‍ വൃക്ക രോഗത്തിന് കാരണമാകുന്നു.
5.വൃക്ക രോഗം വരാനുള്ള കാരണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ.
6.രോഗങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ശാസ്ത്രീയ ചികിത്സ തേടാതിരിക്കല്‍.
7.ആരോഗ്യത്തേക്കാള്‍ പ്രാധാന്യം ജോലിക്ക് നല്കുന്നു.
മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പരിപാടി ഉത്ഘാടനം ചെയ്തു, ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, റിയാദ മെഡിക്കല്‍ സെന്റര്‍ എം ഡി ജംഷീര്‍ ഹംസ, ഐ.സി.ബി.എഫ്-എം. സി മെമ്പര്‍ മുഹമ്മദ് കുഞ്ഞി, ഇന്ത്യന്‍ ഡോക്ടെഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സൈബു ജോര്‍ജ്, ഖത്തറിലെ മറ്റ് പ്രമുഖ സംഘടന പ്രധിനിധികള്‍,കെ.എം.സി.സി സംസ്ഥാന, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, പദ്ധതിയുടെ മണ്ഡലം, പഞ്ചായത്ത് കോര്‍ഡിനേറ്റമാര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സീക് പദ്ധതി, പ്രവാസി സമൂഹത്തില്‍ കൂടുതല്‍ ആളുകളിലോട്ട് എത്തിപ്പെടേ ണ്ടതിന്റെ ആവശ്യകതയും ഇത് വൃക്ക രോഗപ്രതിരോധത്തില്‍ അടയാളപെടുത്തലാണ് എന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.