Local News

പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും ലഭ്യമാകുന്ന അഞ്ച് സീസണല്‍ മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും ലഭ്യമാകുന്ന അഞ്ച് സീസണല്‍ മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. അല്‍ വക്ര, അല്‍ ഖോര്‍, അല്‍ ധാക്കിറ, അല്‍ ഷഹാനിയ, അല്‍ ഷമാല്‍ എന്നിവിടങ്ങളിലാണ് സീസണല്‍ മാര്‍ക്കറ്റുകള്‍.

പ്രാദേശിക കാര്‍ഷിക ഉല്‍പന്ന വില്‍പ്പന യാര്‍ഡുകള്‍ എല്ലാ വാരാന്ത്യങ്ങളിലും (വ്യാഴം, വെള്ളി, ശനി) ശീതകാലം മുഴുവന്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 3 വരെ പ്രവര്‍ത്തിക്കും.

ഫ്രഷ് ഉല്‍പന്നങ്ങള്‍ മിതമായ വിലക്ക് സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ഈ മാര്‍ക്കറ്റുകള്‍ പ്രാദേശിക കര്‍ഷകരേയും പ്രോല്‍സാഹിപ്പിക്കുന്നു.