യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ നാളെ ഖത്തറില്‍
ദോഹ :അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പത്‌നിയും അമേരിക്കന്‍ പ്രഥമ വനിതയുമായ ജില്‍ ബൈഡന്‍ നാളെ ഖത്തഖറിലെത്തും. ബൈഡന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുമ്പുള്ള ജില്‍ ബൈഡന്റെ അവസാന വിദേശപര്യടനത്തിന്റെ ഭാഗമായാണ് ഇറ്റലി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഖത്തറും സന്ദര്‍ശിക്കുന്നത്.
ദോഹയിലെ യുഎസ് എംബസിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പനുസരിച്ച് ”തന്റെ യാത്രയ്ക്കിടെ, പ്രഥമ വനിത യുഎഇയിലെ അബുദാബിയില്‍ നടക്കുന്ന മില്‍ക്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ഉച്ചകോടിയില്‍ സംസാരിക്കുകയും ഖത്തറിലെ ദോഹയില്‍ നടക്കുന്ന ദോഹ ഫോറത്തില്‍ പങ്കെടുക്കുകയും ചെയ്യും. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ ഞങ്ങളുടെ പങ്കിട്ട മുന്‍ഗണനകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി സാംസ്‌കാരിക പരിപാടികളിലും ഉഭയകക്ഷി ഇടപെടലുകളിലും പങ്കെടുക്കും.