വെളിച്ചം 4 ഒന്നാം മൊഡ്യൂല്‍ സമ്മാനദാനവും, സംഗമവും നടന്നു
ദോഹ :വെളിച്ചം ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച നാലാം ഘട്ട പഠന പദ്ധതിയുടെ ഒന്നാം മൊഡ്യൂല്‍ സമ്മാന ദാനവും പഠിതാക്കളുടെ. സംഗമവും ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടന്നു
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പഠിതാക്കളുടെ സംഗമത്തില്‍ വെച്ച് വെളിച്ചം പരീക്ഷയില്‍ 90% ത്തിനു മുകളില്‍ കിട്ടിയ ആളുകള്‍ക്കുള്ള ഖുര്‍ആന്‍ പ്രശ്നോത്തരി ആവേശമായി .
ഫൈനല്‍ റൗണ്ടില്‍ സ്വര്‍ണ്ണ നാണയം അടക്കം നിരവധി സമ്മാനങ്ങള്‍ ആണ് സംഗമത്തില്‍ പഠിതാക്കള്‍ക്കു വിതരണം ചെയ്തത് .
വെളിച്ചം ഖത്തര്‍ ചെയര്മാന് എ.പി ആസാദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തില്‍ കുറുക്കോളി മൊയ്തീന് ങഘഅ , ഡോ. അന്‍വര്‍ അമീന്,ഡോ. അബ്ദുല്‍ അഹദ് മദനി , മുനീര്‍ സലഫി മങ്കട എന്നിവര്‍ സംസാരിച്ചു . പ്രമുഖ വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു .
പ്രത്യേക ആപ്പ് ഉപായോഗിച്ചു നടത്തിയ തത്സമയ ഖുര്‍ആന്‍ പ്രശ്നോത്തരിക്ക് വെളിച്ചം ഭാരവാഹികളായ ഷമീര്‍ ടി.കെ, നജീബ് അബൂബക്കര്‍, മുന്ദിര് സി, ഫെബിന് ഘഥഇ എന്നിവര്‍ നേതൃത്വം വഹിച്ചു .
100 മാര്‍ക്ക് നേടിയവരില്‍ നിന്നുള്ള നറുക്കെടുപ്പ് എ.പി ഖലീല്‍, അബ്ദുല്‍ കരീം ങഋട എന്നിവര്‍ നിര്‍വഹിച്ചു .
അബ്ദുല്‍ ജബ്ബാര്‍ സുല്ലമി , ഇസ്മായില്‍ വില്യാപ്പള്ളി , ബഷീര്‍ മൈബെക്ക് മിസ്ബാഹ് എന്നിവര്‍ സമ്മാന ദാനവും , ഹുസ്സൈന്‍ മുഹമ്മദ് , ഷമീര്‍ പി കെ എന്നിവര്‍ അഥിതികള്‍ക്കുള്ള ഉപഹരവും നല്കി .
ഹാഫിള് ഡോ. അബ്ദുള്ള തിരുര്‍ക്കാട്, ഹാഫിള് അബ്ദുറഹ്മാന്, ഹാഫിള് റസീഫ് അലി ഫാറുഖി , ഹസ്ന അന്‍വാരിയ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഖുര്‍ആന്‍ ആസ്വാദനം വേറിട്ട അനുഭവം ആയി .
ജനറല്‍ കണ്‍വീനര്‍ ഇല്ലിയാസ് മാഷ് സ്വാഗതവും , കോര്‍ഡിനേറ്റര്‍ മഅറൂഫ് മാട്ടൂല്‍ നന്ദിയും പറഞ്ഞു.