Breaking News
ഖത്തര്‍ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു
ദോഹ. ഖത്തര്‍ ദേശീയ ദിനം സ്വദേശികളും വിദേശികളും സമുചിതമായി ആഘോഷിച്ചു. ഖത്തര്‍ ദേശീയ ദിനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പൗരന്മാരേയും താമസക്കാരേയും അനുമോദിച്ചു. തന്റെ ഔദ്യോഗിക എക്‌സ് ഏക്കൗണ്ടിലൂടെയാണ് അമീര്‍ ആശംസകള്‍ നേര്‍ന്നത്.
ദേശീയ ദിനം പൗരന്മാര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ സഹായകമാകുമെന്ന് പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ബിന്‍ ജാസിം അല്‍ ഥാനി പറഞ്ഞു.
വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നത്. ദര്‍ബുല്‍ സായിയിലെ പ്രത്യോക പരിപാടികള്‍ക്ക് പുറമേ ഖത്താറയിലും ആസ്പയര്‍ സോണിലും ഓള്‍ഡ് പോര്‍ട്ടിലുമൊക്കെ വ്യത്യസ്തമായ പരിപാടികള്‍ നടന്നു.