Breaking News

സംഗീതസാന്ദ്രമായി കുവാഖ് ഇരുപത്തിനാലാം വാര്‍ഷികാഘോഷം

ദോഹ: കുവാഖ് ഇരുപത്തിനാലാം വാര്‍ഷികാഘോഷം വിപുലമായി ആഘോഷിച്ചു. റിജന്‍സി ഹാളില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ എംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് നന്ദി പറഞ്ഞു.ഉദ്ഘാടന ചടങ്ങില്‍ ഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ്, ട്രഷറര്‍ ആനന്ദജന്‍, സ്ഥാപകാംഗം ബുവന്‍രാജ് തുടങ്ങിവര്‍ സംബന്ധിച്ചു.

കണ്ണൂരിന്റെ പൈതൃകം വിളിച്ചോതിയ നൃത്ത രൂപത്തിലൂടെ തുടങ്ങിയ ഖല്‍ബിലെ കണ്ണൂര്‍ എന്ന കലാസന്ധ്യയില്‍ കുവാഖ് കുടുംബാംഗങ്ങള്‍ അണിനിരന്നു.
തുടര്‍ന്ന് സദസ്സിനെ സംഗീതത്തിന്റെ മാസ്മരികതയിലേക്ക് കൊണ്ടുപോകാന്‍ കണ്ണൂരിന്റെ സ്വന്തം കണ്ണൂര്‍ ഫെരീഫും യുവ ഗായിക ശ്വേത അശോകും കുവാഖിന്റെ സ്വന്തം ഗായകരായ ശിവപ്രിയ സുരേഷും റിയാസ് കരിയാടും വേദിയിലെത്തി.
നാലുമണിക്കൂറോളം നീണ്ടു നിന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായി.

നേരത്തെ വാര്‍ഷിക്കാഘോഷങ്ങളുടെ ഭാഗമായി ദോഹയിലെ ഗായകര്‍ക്കായി വോക്കല്‍ വര്‍ക്ക്‌ഷോപ്പും അരങ്ങേറി. ഗായകരായ കണ്ണൂര്‍ ഷെരീഫും ശ്വേത അശോകും വോക്കല്‍ വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!