Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മലര്‍വാടി ബാലസംഘം ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു

ദോഹ: ഖത്തര്‍ നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി മലര്‍വാടി ബാലസംഘം റയ്യാന്‍ സോണ്‍ പ്ലെയ്‌സി എന്ന തലക്കെട്ടില്‍ കുട്ടികള്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബഡ്സ്, കിഡ്സ് എന്നീ വിഭാഗങ്ങളിലായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നിരവധി കുട്ടികള്‍ പങ്കെടുത്ത മത്സരത്തിലെ
വിജയികള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തില്‍; ബഡ്സ് വിഭാഗം : സ്വീറ്റ് ഗേതറിങ് : ഹംദ ഫാത്തിമ, ആദം ഷിറാന്‍, ഹാസ മറിയം; ബോള്‍ പാസിംഗ് : നൈല മറിയം, ഇമ്രാന്‍ അഫ്സല്‍, അഹ്‌മദ് നജീബ്; ബലൂണ്‍ ബ്രേക്കിംഗ് : ഇവാ സരോഷ്, ഹംദ ഫാത്തിമ, മെഹ്സ ഷജിത്;

കിഡ്സ് വിഭാഗം : ബോള്‍ ത്രോവിങ്ങ് :ഹാസിം, അയാന്‍ അഹ്‌മദ്, അഫ്ഫാന്‍ കലാം; മ്യൂസിക്കല്‍ ചെയര്‍ : അഹില്‍ അഹ്‌മദ്, അംരിന്‍ ബിന്‍ത് നഹാസ്, മുഹമ്മദ് ഹനിന്‍, സ്പൂണ്‍ ആന്‍ഡ് ലെമണ്‍ : അനാം മെഹ്വിഷ്, ഹാറൂണ്‍ സിറാജ്, മിഷാബ്.

വിജയികള്‍ക്ക് സി.ഐ.സി. റയ്യാന്‍ സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം. എം, മലര്‍വാടി ഭാരവാഹികളായ ശിബ്ലി സിബ്ഗത്തുള്ള, ശബാന ഷാഫി, സുമയ്യ റഫീഖ്, സമീന ആസിഫ്, ജാസ്മിന്‍, റൂബി കലാം, സലീന ബാബു, ശര്‍മി തൗഫീഖ്, ഫസീല നയീം, സിദ്ദിഖ് വേങ്ങര എന്നിവര്‍ വിതരണം ചെയ്തു

Related Articles

Back to top button