Breaking News

സഫാരി വിന്‍ 100,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസ് വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസുകള്‍ കൈമാറി

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏറ്റവും പുതിയ ഔട്ലെറ്റ് ബിര്‍ക്കത്ത് അല്‍ അവമിര്‍ ശാഖയുടെ ഉദഘാടനത്തിനോടനുബന്ധിച്ചു സഫാരി അവതരിപ്പിച്ച വിന്‍ 100,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസ് സമ്മാന പദ്ധതിയുടെ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസുകള്‍ കൈമാറി. ജനുവരി 9 ന് വൈകീട്ട് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ബിര്‍ക്കത്ത് അല്‍ അവമിര്‍ ഔട്ട്ലെറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ സഫാരി മാനേജ്മെന്റ് പ്രതിനിധികളാണ് വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസുകള്‍ കൈമാറിയത്.

സഫാരി വിന്‍ 100,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസ് ഒന്നാം സമ്മാന വിജയിയായ ബിനോദ് തിങ് (കൂപ്പണ്‍ നമ്പര്‍ : 137129 ) എന്നവര്‍ക്ക് അന്‍പതിനായിരം റിയാലാണ് സമ്മാനമായി ലഭിച്ചത്. രണ്ടാം സമ്മാന വിജയി അബ്ദുള്‍ മജീദ് (കൂപ്പണ്‍ നമ്പര്‍ : 176900 ) ന് ഇരുപത്തി അയ്യായിരം റിയാലും, മൂന്നാം സമ്മാനം അബു ഹമീദ് (കൂപ്പണ്‍ നമ്പര്‍ : 103399 ) പതിനായിരം ഖത്തര്‍ റിയാലും നാലമത്തെ സമ്മാന വിജയിയായ എംഡി സാറൂന്‍ (കൂപ്പണ്‍ നമ്പര്‍ : 38997) എന്നവര്‍ക്ക് അയ്യായിരം ഖത്തര്‍ റിയാലുമാണ് സമ്മാനമായി കൈമാറിയത്. കൂടാതെ അഞ്ചും ആറും സമ്മാന വിജയികള്‍ക്ക് എഥാക്രമം മുവ്വായിരം, രണ്ടായിരം ഖത്തര്‍ റിയാല് വീതവും ഏഴാമത് വിജയികളായ 5 വിജയികള്‍ക്ക് ആയിരം ഖത്തര്‍ റിയാലും സമ്മാനമായി ലഭിച്ചു.

നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുണ മേന്‍മയുള്ള സാധനങ്ങള്‍ മത്സരാധിഷ്ഠിത വിലയില്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതില്‍ സഫാരി എന്നും മുന്നില്‍ തന്നെ എന്നത് സഫാരി ഉപഭോക്താക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

Related Articles

Back to top button
error: Content is protected !!