Breaking News
മെട്രാഷ് 2 നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ഓര്‍മ്മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും പുതിയ മെട്രാഷ് ആപ്ലിക്കേഷന്‍ അതത് ഉപകരണങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
2025 മാര്‍ച്ച് 1 ശനിയാഴ്ച മുതല്‍ പഴയ മെട്രാഷ്2 ആപ്ലിക്കേഷന്‍ നിര്‍ത്തലാക്കുമെന്ന മുന്‍ പ്രഖ്യാപനത്തിന് അനുസൃതമാണിത്.