Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ് ലാമിയ പ്രവേശന പരീക്ഷ മേയ് മൂന്നിന് ഖത്തറിലും

ദോഹ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ 2025-26 അധ്യയന വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഖത്തറിലെ ബര്‍ വ വില്ലേജില്‍ വെച്ച് നടക്കും. മേയ് മൂന്നിന് ശനിയാഴ്ച്ച രാവിലെ ഖത്തര്‍ സമയം 7.30 ന് പ്രവേശന പരീക്ഷ നടക്കുമെന്ന് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ റെക്റ്റര്‍ ഡോ. അബ്ദുസ്സലാം അഹ്‌മദ് അറിയിച്ചു.

പ്രവേശന പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ https://www.aljamia.campus7.in/application_form/ALJ എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

കേരളത്തിലെ വളരെ പഴക്കമുള്ള കലാലയങ്ങളില്‍ ഒന്നായ മലപ്പുറം ജില്ലയിലെ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയില്‍ തംഹീദി പ്രിപറേറ്ററി കോഴ്‌സ്, ഉസൂലുദ്ദീന്‍, ശരീഅ, ഖുര്‍ആനിക് സ്റ്റഡീസ്, ദഅവ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇസ്ലാമിക് ഇകണോമിക് ആന്‍ഡ് ബാങ്കിങ്, ഭാഷകളിലെ പ്രത്യേക കോഴ്‌സുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് 10-ാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിവിധ ജി.സി.സി രാജ്യങ്ങളില്‍ പ്രവേശന പരീക്ഷക്ക് സെന്ററുകള്‍ ഉണ്ട്.

ഖത്തറിന് പുറമെ ഇന്ത്യയിലും വിദേശത്തുമായി നിരവധി സെന്ററുകളില്‍ പരീക്ഷ നടക്കുന്നുണ്ട്. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ബീഹാര്‍, ആസാം, ആന്ധ്രാ പ്രദേശ്, ഗോവ എന്നീ സംസ്ഥാ നങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഖത്തറില്‍ ബന്ധപ്പെടേണ്ട നമ്പര്‍: 74420445, 50174650

Related Articles

Back to top button