Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐ.സി.ബി.എഫ് ലേബര്‍ ഡേ ആഘോഷം ‘റംഗ് തരംഗ്’ മേയ് 9 വെള്ളിയാഴ്ച്ച

ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ആഗോള തൊഴിലാളി ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘റംഗ് തരംഗ് 2025’ എന്ന പേരില്‍ നടക്കുന്ന പരിപാടി 2025 മേയ് 9-ന് വെള്ളിയാഴ്ച്ച, വൈകിട്ട് 4 മുതല്‍ രാത്രി 10 വരെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൗണിലെ പാര്‍ക്കിംഗ് ഏരിയയില്‍ നടക്കും.
‘റംഗ് തരംഗ് 2025’ യുടെ മുഖ്യ ആകര്‍ഷണം ഇന്ത്യക്കാരായ സാധാരണ തൊഴിലാളികള്‍ക്കായുള്ള സാംസ്‌ക്കാരിക വര്‍ണ്ണാഭമായ വിവിധ കലാ പരിപാടികളാണ്. ഐ.സി.ബി.എഫില്‍ അഫിലിയേറ്റഡ് സംഘടനകളും ഖത്തറിലെ ഇന്ത്യന്‍ സാംസ്‌ക്കാരിക സംഘങ്ങളും ഈ പരിപാടിയില്‍ പങ്കാളികളാവും.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരിക്കും. അയല്‍ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, ഇന്ത്യന്‍ എംബസിയുടെ പ്രതിനിധികള്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, അന്താരാഷ്ട്ര തൊഴിലാളി സംഘടന , നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റിയുടെ പ്രതിനിധികള്‍, ഖത്തരി വ്യക്തിത്വങ്ങളും പങ്കെടുക്കും.

ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി, ഖത്തറിലെ കുറഞ്ഞ വരുമാനത്തിലുള്ള തൊഴിലാളികളായ 30 വര്‍ഷത്തിലധികം സേവനം ചെയ്ത 20 പേരെ ഐ.സി.ബി.എഫ് ആദരിക്കും. രാജ്യ പുരോഗതിയില്‍ മാതൃകാ സംഭാവനകള്‍ നല്‍കിയ സാധാരണക്കാരെ ആദരിക്കുന്നത് അവര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ്.
ഐ.സി.ബി.എഫ് കാഞ്ചാനി ഹാളില്‍ വെച്ച് നടന്ന പത്രസമ്മേളനത്തില്‍ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പ്രസാദ് ഗരു മുന്‍ ജനറല്‍ സെക്രട്ടറി & പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കി ബോബന്‍, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, സെക്രട്ടറി ജാഫര്‍ തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button