Breaking News
ഏപ്രില്‍ മാസം ഖത്തറിലെത്തിയത് 235 ചരക്ക് കപ്പലുകള്‍

ദോഹ. ഏപ്രില്‍ മാസം 235 കപ്പലുകള്‍ എത്തിയതായി മവാനി ഖത്തര്‍ പ്രഖ്യാപിച്ചു, ഇത് 2024 ലെ ഇതേ മാസത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്.
എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റില്‍, കണ്ടെയ്‌നര്‍ ത്രൂപുട്ട് ഏകദേശം 50 ശതമാനം വര്‍ദ്ധിച്ച് 129,596 ടിഇയു ( ട്വന്‍ഡി ഫീറ്റ് ഈക്വലന്റ് യൂണിറ്റ് ) ആയി, അതേസമയം പൊതുവായതും ബള്‍ക്ക് കാര്‍ഗോ 170,515 ടണ്ണില്‍ എത്തിയതായി മവാനി ഖത്തര്‍ പറഞ്ഞു.
വാഹന, ഉപകരണങ്ങള്‍ 9,340 യൂണിറ്റുകളിലെത്തിയതായും കന്നുകാലി കൈകാര്യം ചെയ്യല്‍ 30 ശതമാനം വര്‍ദ്ധിച്ച് 25,485 കാലികളിലെത്തിയതായും കെട്ടിട, നിര്‍മ്മാണ സാമഗ്രികള്‍ കൈകാര്യം ചെയ്യല്‍ 141 ശതമാനം വര്‍ദ്ധിച്ച് 57,773 ടണ്ണിലെത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.