Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പാണക്കാട് പി എം എസ് എ പൂക്കോയതങ്ങള്‍ ‘ പുസ്തകം ദോഹയില്‍ പ്രകാശിതമായി

ദോഹ. ‘പാണക്കാട് പി എം എസ് എ പൂക്കോയതങ്ങള്‍ ‘ പുസ്തകം ദോഹയില്‍ പ്രകാശിതമായി. വാഫി അലുംനി അസോസിയേഷന്‍ ഖത്തര്‍ ഓര്‍ബിറ്റ്, ഗ്രേസ് പബ്ലിക്കേഷന്‍സുമായി സഹകരിച്ചാണ് പ്രസിദ്ധീകരണം. ഹകീം ഫൈസി അദൃശ്ശേരി പ്രകാശനം ചെയ്തു. കെഎംസിസി ഖത്തര്‍ ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ആദ്യ കോപ്പി സ്വീകരിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദു റഹ്‌മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. വാഫി അലുംനി ഖത്തര്‍ പ്രസിഡന്റ് വജീഹുദ്ദീന്‍ വാഫി അധ്യക്ഷന്‍ ആയിരുന്നു.

പ്രസാധകകുറിപ്പില്‍ പറയുന്ന പോലെ, 1975 ല്‍ ചന്ദ്രിക പ്രസിദ്ധീകരിച്ച പാണക്കാട് തങ്ങള്‍ സ്മാരക ഗ്രന്ഥവും ഇതേ കാലയളവില്‍ തന്നെ കിങ്ങിണി എന്ന പേരിലുള്ള പ്രസാധകര്‍ പുറത്തിറക്കിയ പാണക്കാട് തങ്ങള്‍ സ്മരണികയും കൂട്ടിച്ചേര്‍ത്താണ് ഈ പുസ്തകം ഗ്രേസ് ബുക്‌സ് വായനക്കാരിലേക്ക് എത്തിക്കുന്നത്.

100 ലധികം ലേഖനങ്ങള്‍, കവിതകള്‍, പത്രകുറിപ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇത് സമഗ്രമായ ഒരു റഫറന്‍സ് ഗ്രന്ഥമാണെന്ന് പറയാനാവും. സി എച് മുഹമ്മദ് കോയ, മുന്‍ മുഖ്യമന്ത്രി അച്യുതമേനോന്‍, സുലൈമാന്‍ സേട് സാഹിബ്, സാവാന്‍ കുട്ടി, യൂ എ ബീരാന്‍, ബി വി അബ്ദുല്ല കോയ തുടങ്ങി അന്നത്തെ ഒന്നാം കിട എഴുത്തുകാര്‍ മുഴുവന്‍ അണിനിരക്കുന്ന സ്മരണികയാണിത്. ഇന്നത്തെ കേരള മുസ് ലിം നേതൃത്വം ആയ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയും, മുനവ്വര്‍ അലി ശിഹാബ് തങ്ങളുടെയും ലേഖനങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്.

Related Articles

Back to top button