ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്സ് ബിസിനസ്സ് കോണ്‍ക്ലേവ് ശ്രദ്ധേയമായി

കോഴിക്കോട്: തലമുറ മാറ്റത്തിലൂടെയുള്ള വൈവിധ്യവല്‍ക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്.
ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്സ് ( ഐ ടി സി സി ) സംഘടിപ്പിച്ച പൈതൃക സ്വത്തുക്കളുടെ രഹസ്യം; കുടുംബ ബിസിനസുകളുടെ ശക്തി – കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കുടുംബത്തിലെ
യുവാക്കളുടെ ഈ രംഗത്തേക്ക് വരുവാനുള്ള കുറവ് കുടുംബ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.
കാലവും ലോകവും മാറുന്നു. അതിന് അനുസരിച്ച് സമീപങ്ങളിലും മനുഷ്യ ബന്ധങ്ങളിലുമെല്ലാം ഇത് പ്രകടമാണ്. മുന്‍ തലമുറയുടെ ബന്ധങ്ങള്‍ പുതുതലമുറ ബിസിനസുകാര്‍ക്ക് സഹായകരമാകുമെന്നും അവര്‍ വ്യക്തമാക്കി.
ഐ.ടി.ടി.സി ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ കരീം പാഴേരിയില്‍ അധ്യക്ഷത വഹിച്ചു. ഐ.ടി.ടി.സി കണക്റ്റ് ലോഞ്ചിംഗ് മാതൃഭൂമി ചെയര്‍മാന്‍ പി.വി ചന്ദ്രന്‍ നിര്‍വഹിച്ചു.
കുടുംബ ബന്ധത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരെ കൂടി ബിസിനസ് തലപ്പത്ത് കൊണ്ടുവരുവാന്‍ ശ്രമിക്കുന്നത് ഗുണകരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
മോഹന്‍ ജി , സന്തോഷ് ബാബു , വി കെ മാധവ് മോഹന്‍ ,അന്‍വര്‍ സാം , മധു ഭാസ്‌ക്കരന്‍ , എ എം ആഷിഖ് , കെ സുരേഷ് , സഹ്‌ല പര്‍വിന്‍ എന്നിവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസെടുത്തു.
തുടര്‍ന്ന്
ദി ഗ്രാന്റ് ഗോള്‍ഡ് ലോഗോ ലോഞ്ച് ചെയര്‍മാന്‍ ഷുക്കൂര്‍ കിനാലൂര്‍ നിര്‍വ്വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാന്ത് തോമസ് ബിസിനസ്സ് പ്ലാന്‍ അവതരിപ്പിച്ചു.
റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍, മെഹറൂഫ് മണലൊടി, കെ വി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.
കെ സുരേഷ് സ്വാഗതവും രാജേഷ് ശര്‍മ്മ നന്ദിയും പറഞ്ഞു.