Local News

ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ 10 ഗവണ്‍മെന്റ് റിയല്‍ എസ്റ്റേറ്റ് നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഉബൈദ ലി

ദോഹ: ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (അഖറത്ത്) ചെയര്‍മാന്‍ എന്‍ജിനീയര്‍ ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഉബൈദ ലി, ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ 10 ഗവണ്‍മെന്റ് റിയല്‍ എസ്റ്റേറ്റ് നേതാക്കളുടെ പട്ടികയില്‍ ഇടം നേടി.

ഫലപ്രദമായ നയരൂപീകരണത്തിലൂടെയും നിയന്ത്രണ മേല്‍നോട്ടത്തിലൂടെയും റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ വളര്‍ച്ചക്ക് നിര്‍ണായക പങ്ക് വഹിക്കുന്ന സര്‍ക്കാര്‍ നേതാക്കളെയാണ് ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക പട്ടിക അംഗീകരിക്കാറുള്ളത്.