കുവാഖ് വനിതാവേദിക്ക് പുതിയ നേതൃത്വം

ദോഹ: കുവാഖ് വനിതാവേദിക്ക്-SMILE (Strong and Mindful Initiative for Ladies Empowerment) പുതിയ നേതൃത്വം. കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കുവാഖ് ഭാരവാഹികളുടെ നേതൃതൃത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി സൂരജ് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികള്‍
ഷീജ സിദ്ധാര്‍ത്ഥന്‍ – പ്രസിഡണ്ട്
ആരിഫ സുബൈര്‍ – വൈസ് പ്രസിഡണ്ട്
ജ്യോതി രമേഷ് – സെക്രട്ടറി
ശ്രുതി സൂരജ് – ജോ. സെക്രട്ടറി
ഖദീജ നൗഷാദ് – ട്രഷറര്‍
അനുശ്രീ ഗോകുല്‍ – കള്‍ച്ചറല്‍ സെക്രട്ടറി
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ – ബേബി മനോജ്, പ്രിയ പ്രദീപ്, ശാന്തിമോള്‍ ഷെറിന്‍, പ്രിയ പ്രവീണ്‍, രശ്മി റിജിന്‍, ശ്രീജിഷ ശ്രീരാജ്, ജിഷ ഗോപാലകൃഷ്ണന്‍, വിജിന സഞ്ജയ്, സിനി സന്തോഷ്.
പുതിയ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഷീജ സിദ്ധാര്‍ത്ഥന്‍ യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.