Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മെനി ഹാര്‍ട്‌സ് , വണ്‍ മിഷന്‍ , അത്യപൂര്‍വമായ രക്തദാന ക്യാമ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ നേതൃത്വം നല്‍കി

ദോഹ. ഏകതയും മനുഷ്യസ്‌നേഹവും പ്രതിഫലിപ്പിച്ചുകൊണ്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് മെനി ഹാര്‍ട്‌സ് , വണ്‍ മിഷന്‍ എന്ന ശീര്‍ഷകത്തില്‍ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി, കേരളത്തിലെ എല്ലാ പ്രവാസി ജില്ലാ അസോസിയേഷനുകളും, പ്രമുഖ ആരോഗ്യ രംഗത്തെ സംഘടനകളും റേഡിയോയും ബ്ലഡ് ഡോണേഴ്സ് കേരളയും ഡബ്ല്യു എം സി ഖത്തറിനൊപ്പം ചേര്‍ന്നു.

ഖത്തറില്‍ ആദ്യമായാണ് രക്തദാനത്തിലൂടെ ജീവന്‍ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരമൊരു സമഗ്രമായ സഹകരണ പരിപാടി നടപ്പാക്കുന്നത്.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അതുല്യവും മഹത്തരവുമായ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ക്യാമ്പ് സന്ദര്‍ശിച്ച അംബാസഡര്‍ രക്തദാതാക്കളുമായി സംവദിക്കുകയും, പങ്കെടുക്കുന്ന അസോസിയേഷനുകള്‍ക്ക് മെമെന്റോകള്‍ നല്‍കുകയും ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രസിഡന്റ് സിയാദ് ഉസ്മാനും, ജനറല്‍ സെക്രട്ടറി രഞ്ജിത്തും പരിപാടിയില്‍ സംസാരിച്ചു. ഡബ്ല്യുഎംസി പ്രതിനിധികളും ബ്ലഡ് ഡോണേര്‍സ് കേരളയുടെ പ്രതിനിധികളും വിവിധ ജില്ലാ അസോസിയേഷനുകളുടെ നേതാക്കളും ആരോഗ്യസുരക്ഷ രംഗത്തെ സംഘടനകളുടെ സാരഥികളും റേഡിയോയുടെ പ്രവര്‍ത്തകരും രാവിലെ 8 മണി മുതല്‍ രണ്ട് മണിവരെ ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന പരിപാടിക്ക് നേതൃത്വം നല്‍കി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രഷറര്‍ ജിജി ജോണ്‍ നന്ദി പറഞ്ഞു

Related Articles

Back to top button