ഡ്രോപ്സ് സ്കോളര്‍ഷിപ്പ് പദ്ധതി’ ലോഞ്ച് ചെയ്തു

ദോഹ: ഫോകസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ സാമൂഹികക്ഷേമ വിഭാഗം അവതരിപ്പിച്ച ഡ്രോപ്സ് സ്കോളര്‍ഷിപ്പ് പദ്ധതി, പുതുക്കിയ ലോഗോയോടും ഏകീകരിച്ച ആപ്ലിക്കേഷന്‍ സംവിധാനത്തോടും കൂടി ഐസിബിഎഫ് ഓഫിസില്‍ ഔദ്യോഗികമായി റീലോഞ്ച് ചെയ്തു.
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഫോകസ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുത്തു.
ഇതുവരെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്കിയ ഡ്രോപ്സ് പദ്ധതി ഇപ്പോള്‍ കൂടുതല്‍ പ്രായോഗികമാക്കി മാറ്റിയതാണ് ഈ പുതിയ അവതരണം. യൂണിഫൈഡ് സിസ്റ്റം മുഖേന അപേക്ഷ നല്‍കാനും, യോഗ്യതാ മാനദണ്ഡങ്ങള്‍ മനസ്സിലാക്കാനും, സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കാണാനുമുള്ള സംവിധാനം ഫോകസ് ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍, അപേക്ഷാ ക്രമം, ഭാവിയിലേക്കുള്ള ദൗത്യങ്ങള്‍ തുടങ്ങിയവ ചടങ്ങില്‍ വിശദമായി അവതരിപ്പിച്ചു.
വിദ്യാഭ്യാസം എത്രത്തോളം സമൂഹത്തിന്റെ ഉയര്‍ച്ചക്ക് അടിത്തറയാകുന്നു എന്നതും, ഡ്രോപ്സ് പോലുള്ള പദ്ധതികള്‍ സമൂഹത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ സ്വാധീനം ഉണ്ടാകുന്നുവെന്നും വ്യക്തമാക്കി.