Breaking News
ഓസ്ട്രിയ ക്യാമ്പിലേക്കുള്ള 30 അംഗ ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു

ദോഹ: 2026 ഫിഫ ലോകകപ്പിനുള്ള എഎഫ്സി ഏഷ്യന്‍ യോഗ്യതാ റൗണ്ടിന്റെ നാലാം റൗണ്ടിന്റെ നിര്‍ണായക ഘട്ടത്തിന് തയ്യാറെടുക്കുന്നതിനായി ഖത്തര്‍ ഓസ്ട്രിയയില്‍ 17 ദിവസത്തെ പരിശീലന ക്യാമ്പ് ആരംഭിക്കും.
ജൂലൈ 11 മുതല്‍ 27 വരെ നടക്കുന്ന ക്യാമ്പിനുള്ള 30 അംഗ ടീമിനെ മുഖ്യ പരിശീലകന്‍ ജൂലെന്‍ ലോപെറ്റെഗുയി പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ നിന്ന് വിരമിച്ച് വീണ്ടും തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍ ഹെയ്ഡോസ് ഉള്‍പ്പെടെ യുവത്വത്തിന്റെയും പരിചയസമ്പത്തിന്റെയും ഒരു മിശ്രിതമാണ് ടീമിലുള്ളത്.