Breaking News
വേനല്‍ക്കാല പരിപാടികളും സാംസ്‌കാരികോത്സവങ്ങളും ഖത്തറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് കരുത്തേകുന്നു

ദോഹ: വേനല്‍ക്കാല പരിപാടികളും സാംസ്‌കാരികോത്സവങ്ങളും ഖത്തറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് കരുത്തേകുന്നതായി റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം, മെച്ചപ്പെട്ട ആതിഥ്യമര്യാദ, വര്‍ഷം മുഴുവനും നടക്കുന്ന ഉത്സവങ്ങളുടെയും പരിപാടികളുടെയും ചലനാത്മകമായ കലണ്ടര്‍ എന്നിവയൊക്കെ ഖത്തറിന്റെ ടൂറിസം മേഖലയെ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

