Local News

ഗ്രീന്‍ടീന്‍സ് വെക്കേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി

ദോഹ. ഖത്തര്‍ കെഎംസിസിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വെക്കേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ വിവിധ സെഷനുകളിലായി നിരവധി കുട്ടികള്‍ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിന പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടി ഖത്തര്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം ബഷീര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കെഎംസിസി സംസ്ഥാന സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു . ക്വിസ് മാസ്റ്റര്‍ ഷഫീര്‍ പാലപ്പെട്ടി ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി വിവിധ വിജ്ഞാന വിനോദ മത്സരങ്ങള്‍, ഫണ്‍ ഗെയിംസ്, മറ്റു ഗ്രൂപ് ആക്റ്റിവിറ്റീസ്, കരാട്ടെ പരിശീലനം എന്നിവ നടത്തി. പിടി ഫിറോസ്, റയീസ് വടകര, ലത്തീഫ് പാതിരപ്പറ്റ, ഷാഹിയ നാദാപുരം, അല്‍ത്താഫ് ഷറഫ്, ബഷീര്‍ കരിയാട്, അബ്ദുസ്സമദ് മണലൂര്‍, ഉബൈദ് കുയ്യാന, ഗ്രീന്‍ ടീന്‍സ് എക്‌സിക്കുട്ടീവ് അംഗങ്ങളായ മിന്‍ഹ ഫാത്തിമ, നിംഹ അബ്ദുല്‍ റഫീക്ക്, ഹാദിയ അബ്ദുല്ല എന്നിവര്‍ നേത്യത്വം നല്‍കി.