Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് സമ്മാനിച്ചു

ദോഹ. മുന്‍ പ്രധാനമന്ത്രി ഭാരതരത്‌ന രാജീവ് ഗാന്ധിയുടെ സ്മരണാര്‍ത്ഥം ഓഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം ദോഹയില്‍ നടന്ന സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എക്ക് സമ്മാനിച്ചു.

ഓഐസിസി ഇന്‍കാസ് രൂപീകരിച്ച അഞ്ചംഗ ജൂറിയാണ് പുരസ്‌കാരത്തിനായി ചാണ്ടി ഉമ്മനെ തെരഞ്ഞെടുത്തത്. അവാര്‍ഡ്, ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാനും ഓഐസിസി ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി മുന്‍ സംഘടനാ കാര്യ ജന:സെക്രട്ടറി യുമായ രാജു കല്ലുംപുറം സമ്മാനിച്ചു.വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ ജീസ് ജോസഫ് ,നാസ്സര്‍ വടക്കേക്കാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാട യണിയിച്ചു ആദരിച്ചു.

രാജീവ് ഗാന്ധിയുടെ നാമത്തില്‍ അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.ബിസിനസ് & സോഷ്യല്‍ സര്‍വീസ് എക്‌സലന്‍സ്: എ.കെ. ഉസ്മാന്‍, ബിസിനസ് എക്‌സലന്‍സ്: മിബുജോസ് നെറ്റിക്കാടന്‍, ഡോ. റോണി പോള്‍, അനസ് മെയ്തീന്‍, ജെബി .കെ. ജോണ്‍, പ്രവീണ്‍ കുമാര്‍, കമ്മ്യൂണിറ്റി സര്‍വീസ്: മിലന്‍ അരുണ്‍, ജയന്തി മൊയ്ത്ര, രവി ഷെട്ടി, സ്‌പോര്‍ട്‌സ്: റേഹാന്‍ ജെറി, എയിറിന്‍ എലിസബത്ത്, എജ്യുക്കേഷന്‍: ഡോ. സിനില്‍ മുബാറക്ക് ടാലന്റ്: നതാലിയ ലീല വിപിന്‍ എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ജൂട്ടസ് പോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം ആശംസിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ഗില്‍ബര്‍ട്ട്, വൈസ് പ്രസിഡണ്ടുമാരായ സലീം ഇടശ്ശേരി, ഷംസുദ്ദീന്‍ ഇസ്മയില്‍, ജനറല്‍ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത് ,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനാര്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ജോര്‍ജ്ജ്കുരുവിള, മുബാറക്ക് ,ഗഠഗ, ഷാഹിന്‍,പ്രശോഭ് ,ലിയോ,നെവിന്‍,നൗഷാദ് എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു

Related Articles

Back to top button