Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഹെറോയിന്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

ദോഹ: ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് ഹെറോയിന്‍ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.

ഒരു യാത്രക്കാരന്റെ ലഗേജില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സംശയം തോന്നി, പ്രത്യേക സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സമഗ്രമായ പരിശോധനയില്‍, അയാളുടെ സ്യൂട്ട്‌കേസിന്റെ ലോഹ ഫ്രെയിമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നിരവധി ഹെറോയിന്‍ പൊതികള്‍ കണ്ടെത്തുകയായിരുന്നു

കൂടുതല്‍ പരിശോധനയില്‍, അയാളുടെ ലാപ്ടോപ്പ്, സ്പീക്കറുകള്‍, ഒരു ഹെയര്‍ ബ്ലോവര്‍ എന്നിവയില്‍ നിന്ന് കറുത്ത ടേപ്പില്‍ വിദഗ്ധമായി പൊതിഞ്ഞ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ പൊതികള്‍ കണ്ടെത്തി.ആകെ 520 ഗ്രാം ഭാരമുള്ള 13 പൊതി ഹെറോയിന്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.