Local News
2026 ലെ ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന് എക്സ്‌ക്ലൂസീവ് ഫാന്‍ ട്രാവല്‍ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ്

ദോഹ: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് 2026 ലെ ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് എക്‌സ്‌ക്ലൂസീവ് ഫാന്‍ ട്രാവല്‍ പാക്കേജുകള്‍ ആരംഭിച്ചു.

2026 മാര്‍ച്ച് 26 മുതല്‍ 31 വരെ നടക്കുന്ന ഫുട്‌ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി, ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍, അര്‍ജന്റീന, സ്‌പെയിന്‍, ഈജിപ്ത്, സെര്‍ബിയ, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ ലോക ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ ചില രാജ്യങ്ങള്‍ പങ്കെടുക്കുന്ന നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു. 2026 ഫിഫ ലോകകപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നഗരത്തെ ഒരു ആഗോള ഫുട്‌ബോള്‍ ഹബ്ബാക്കി മാറ്റാനാണ് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് ശ്രമിക്കുന്നത്.
