Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന് പുതിയ നേതൃത്വം

ദോഹ. ഖത്തറിലെ ഇന്ത്യക്കാരായ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന് 2026-2028 കാലയളവിലേക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

ഡോ. സാബു. കെ. സി. (പ്രസിഡന്റ്), തന്‍സീം കുറ്റ്യാടി (ജനറല്‍ സെക്രട്ടറി), അന്‍സാര്‍ അരിമ്പ്ര (ട്രഷറര്‍), എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

വൈസ് പ്രസിഡണ്ടുമാരായി മജീദ് പുതുപ്പറമ്പ്, ഷംന ആസ്മി, അഷ്റഫ് മടിയാരി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഷംല ജഹ്ഫര്‍, മുരളി വാളൂരാന്‍, ചിത്ര ശിവന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ശോഭ നായര്‍, നസീര്‍ പാനൂര്‍, ഷമിന ഹിഷാം, നജിത പുന്നയൂര്‍ക്കുളം, ഫസലൂര്‍ റഹ്‌മാന്‍ കൊടുവള്ളി, ഷരീഫ് സീ പി, റഷീദ് കെ മുഹമ്മദ്, ജാബിര്‍ റഹ്‌മാന്‍, ശ്രീനാഥ് ശങ്കരന്‍കുട്ടി, സുരേഷ് കൂവ്വാട്ട്, അന്‍വര്‍ ബാബു, സലാം മാട്ടുമ്മല്‍ എന്നിവരാണ്പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
ഹുസൈന്‍ കടന്നമണ്ണ ഉപദേശക സമിതി ചെയര്‍മാനാണ്

നാസ്‌കോ കോണ്ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ സലിം നാലകത്ത്, ഷാഫി പി.സി. പാലം, എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

എം. ടി. നിലമ്പൂര്‍, സ്മിത പൗലോസ്, ഫൈസല്‍ അബൂബക്കര്‍, ജലീല്‍ കുറ്റ്യാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Related Articles

Back to top button