ഖത്തറില്‍ ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഇല്ല

ദോഹ. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന്, പ്രാഥമിക ഫീല്‍ഡ് വിലയിരുത്തല്‍ പ്രകാരം നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ രാജ്യത്തിന്റെ മുന്‍ഗണനയാണ്. സംഭവവികാസങ്ങള്‍ നിരീക്ഷിക്കാന്‍ പ്രതികരണ സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
തിരിച്ചറിയാത്ത ഏതെങ്കിലും വസ്തുക്കളെയോ അവശിഷ്ടങ്ങളെയോ സമീപിക്കുകയോ സ്പര്‍ശിക്കുകയോ നീക്കുകയോ ചെയ്യുന്നത് ഒഴിവാക്കാനും (999) എന്ന നമ്പറില്‍ വിളിച്ച് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്ച്ചു.
വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഏത് അപ്ഡേറ്റുകളും യഥാസമയം ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കും.


